കൊല്ലം: ഇരവിപുരം തിരുമുക്കിന് സമീപത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയയാൾ അറസ്റ്റിലായി.ആദിച്ചമൺതോപ്പ് ജോബിൻ വില്ലയിൽ ജോയ് (61) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഔട്ട്ലെറ്റിൽ എത്തിയ ഇയാൾ മൂന്ന് ലിറ്റർ മദ്യം വാങ്ങി. കൂടുതൽ മദ്യം ചോദിച്ചപ്പോൾ ജീവനക്കാർ നൽകിയില്ല. ഇതി െ ന്റ വിരോധത്തിൽ ജീവനക്കാർക്ക് എതിരേ വധഭീഷണി മുഴക്കുകയും ആക്രമണം നടത്തി നാശനഷ്ടം ഉണ്ടാക്കുകയുമായിരുന്നു. ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ഇരവിപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 15 മിനിറ്റോളം ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
22500 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്, എസ്ഐ രഞ്ജിത്ത്, സിപിഒമാരായ രജിത്ത്, ഷംനാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.